ഞങ്ങൾ എങ്ങിനെയാണ് കലണ്ടർ ഉണ്ടാക്കിയത്
നോ യുവർ ഫിഷ് കലണ്ടർ രണ്ടു മുഖ്യ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിട്ടുള്ളത്
1. മത്സ്യങ്ങൾ പ്രകൃതിയിൽ പ്രത്യുത്പാദനത്തിൽ ഏർപ്പെടുന്ന കാലങ്ങൾ ഒഴിവാക്കുക
2. ഓരോ സമുദ്രോത്പന്നം നിർദ്ദേശിക്കുമ്പോഴും അതിനു സമാന്തരമായുണ്ടാകുന്ന നഷ്ടങ്ങളുടെ വിവരം കൂടി ഉൾപ്പെടുത്തുക.
ഏതു ജീവിക്കും അതിന്റെ പ്രത്യുത്പാദനകാലഘട്ടം ജീവിതത്തിൽ നിർണ്ണായകമാണ്. മത്സ്യങ്ങൾക്കും മറ്റു കടൽജീവികൾക്കും അത് ബാധകമാണ്. അവയുടെ പ്രജനനകാലത്ത് പ്രായപൂർത്തിയെത്തിയവ ഇണചേർന്നുകഴിഞ്ഞാൽ മുട്ടയിടുകയോ പ്രസവിക്കുകയോ ചെയ്യുന്നു. ഈ സമയത്തു നടക്കുന്ന മത്സ്യബന്ധനത്തിന്റെ പ്രത്യാഘാതങ്ങൾ അവയുടെ എണ്ണത്തെ സാരമായി ബാധിക്കും.അതുകൊണ്ട് ചുമതലാബോധത്തോടെ സമുദ്രോത്പന്നങ്ങൾ കഴിക്കുന്നവർ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:
A)
പ്രത്യുത്പാദനകാലത്ത് മത്സ്യത്തെ പിടിക്കരുത്
B)
പ്രജനനകാലത്ത് അവയ്ക്കുള്ള ആവശ്യക്കാർ എത്രയും കുറഞ്ഞിരിക്കണം
C)
ഒരു മത്സ്യത്തിന്റെ പ്രജനനകാലത്ത് അവയെ കഴിക്കുന്നത് നാം ഒഴിവാക്കണം
ഞങ്ങളുടെ കലണ്ടറിൽ നിന്ന് നെയ്‌മീനിന്റെ ഉദാഹരണം എടുത്ത് ഇത് വിശദീകരിക്കാം
മാർച്ച്, ഏപ്രിൽ,മെയ് മാസങ്ങളാണ് നെയ്‌മീനിന്റെ പ്രജനനകാലം. ഈ മാസങ്ങളിൽ നമുക്ക് നെയ്മീൻ കഴിക്കുന്നത് ഒഴിവാക്കാം.
Avoid Months:
Mar, Apr, May
നമുക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കിട്ടിക്കഴിഞ്ഞുകാണും . പക്ഷെ അത്രയും മതിയോ?
നെയ്‌മീനുകളെ പിടിക്കുന്നത് വലിയ ഉടക്കുവലകൾ ഉപയോഗിച്ചാണ്. വലിയ ഉടക്കുവലകളിൽ വാള മീൻ, കാളാഞ്ചി, മൊത്ത, കളവ, സ്രാവ്, അവനോസ്, ശീലാവ്, കോര,സ്‌കിപ്ജാക്ക് ചൂര, പൂവൻ ചൂര, കാരി തുടങ്ങിയ മത്സ്യങ്ങളും കുടുങ്ങും.
Large Gillnet, Hook and Line
Dominant Gear Type:
അതിനാൽ കടലിനെ അധികം ബാധിക്കാതെ ചുമതലാബോധത്തോടെ നെയ്മീൻ കഴിക്കണമെങ്കിൽ അവയുടെ പ്രജനനകാലമായ മാർച്ച്,ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം നെയ്മീൻ ഉപേക്ഷിച്ചാൽ പോരാ, ഉടക്കുവലകൊണ്ടുള്ള മത്സ്യബന്ധനം ഉണ്ടാക്കുന്ന സമാന്തര നഷ്ടങ്ങൾ കൂടി ചിന്തിക്കുമ്പോൾ.
നെയ്‌മീനിനോടൊപ്പം പിടിക്കപ്പെടുന്ന മറ്റു മത്സ്യങ്ങളുടെ പ്രജനനകാലത്തും നാം നെയ്മീൻ ഒഴിവാക്കേണ്ടിവരും. മേൽപ്പറഞ്ഞ മിക്ക മത്സ്യങ്ങളുടെയും പ്രജനനകാലം ജനുവരി മുതൽ മെയ് വരെയാണ് എന്നു നമുക്കറിയാം. വാളമീൻ പ്രത്യുത്പാദനം നടത്തുന്നത് ഒക്ടോബറിലാണ്.
Avoid Months:
Mar, Apr, May, Jan, Feb, Oct
പ്രജനനകാലവും മത്സ്യബന്ധനത്തിൽ സംഭവിക്കുന്ന സമാന്തര നഷ്ടങ്ങളും ചേർത്തുവെച്ച് യുക്തിസഹമായി ചിന്തിക്കുമ്പോൾ നെയ്മീൻ കഴിക്കുവാൻ ഞങ്ങൾ നിർദ്ദേശിക്കുന്ന ഏറ്റവും നല്ല സമയം ജൂൺ മുതൽ സെപ്റ്റംബർ വരെയും നവംബർ മുതൽ ഡിസംബർ വരെയുമാണ്.
Preferred Months:
Jun, Jul, Aug, Sep, Nov, Dec
ഉപഭോക്താവ് എങ്ങനെയാണ് മത്സ്യത്തിന്റെ ആവശ്യകതയുടെയും അതുവഴി സമുദ്രസ്രോതസ്സുകളുടെ ചൂഷണത്തിന്റെയും കേന്ദ്രമാകുന്നതെന്ന് ചർച്ചചെയ്യുന്ന ഒരു Scroll.in ഉപഭോക്താവ് എങ്ങനെയാണ് മത്സ്യത്തിന്റെ ആവശ്യകതയുടെയും അതുവഴി സമുദ്രസ്രോതസ്സുകളുടെ ചൂഷണത്തിന്റെയും കേന്ദ്രമാകുന്നതെന്ന് ചർച്ചചെയ്യുന്ന ഒരു scroll.in ഹ്രസ്വചിത്രം. നാം ഓരോ സമുദ്രോത്പന്നം തെരഞ്ഞെടുക്കുന്നതും നമ്മുടെ കടലുകളെ ശക്തമായി ബാധിക്കുന്നുണ്ട്.
ഇതേ ചോദ്യങ്ങളെ പിൻതുടർന്നാണ് ഞങ്ങളുടെ കലണ്ടർ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഞങ്ങളുടെ നിർദ്ദേശങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ അറിയണമെന്നുണ്ടെങ്കിൽ ഈ ലിങ്കിൽ അമർത്തുക.
ഞങ്ങൾ പരിശോധിച്ച പ്രസിദ്ധീകരണങ്ങളുടെയെല്ലാം വിവരങ്ങളും ഞങ്ങൾ ശേഖരിച്ച വിവരങ്ങളും ഓരോ മത്സ്യത്തെ നിർദ്ദേശിക്കുമ്പോഴും പിൻതുടർന്നിട്ടുള്ള യുക്തിയും ഇവിടെ ലഭ്യമാണ്. ഇതു നിങ്ങൾ വായിച്ചുനോക്കുക, വായിച്ചശേഷമുള്ള നിർദ്ദേശങ്ങളോ മാറ്റങ്ങളോ അഭിപ്രായങ്ങളോ ഇവിടെ നിങ്ങൾക്ക് രേഖപ്പെടുത്താം.